Monday 18 April 2016

പ്രിയ ബ്ലോഗർ സുഹൃത്തുക്കളേ...

കാര്യമായ വായനക്കാരുണ്ടായിരുന്നില്ലെങ്കിലും, വായിച്ചിരുന്നവരെ നിരാശപ്പെടുത്താത്ത ഒന്നായിരുന്നു എന്റെ "സമാന്തരൻ" ബ്ലോഗ്. ഇട്ട പോസ്റ്റുകളിൽ വന്ന പ്രതികരണങ്ങളിൽ നിന്നാണ് ഇങ്ങനെയൊരു വിലയിരുത്തലിനു ഞാൻ മുതിർന്നത്.  2008ൽ തുടങ്ങി, വായനക്കാർ തന്ന പ്രോൽസാഹനം കൊണ്ട് കൂടുതൽ എഴുതി, എഴുതാം എന്ന് ആത്മവിശ്വാസം ഉണ്ടാക്കിത്തന്ന ബ്ലോഗ്. കവിതകളെന്നും കഥകളെന്നും ധൈര്യപൂർവ്വം പറയാനാകാത്ത എഴുത്തിൽ  നിന്നും ഇതെന്റെ കഥ എന്നു പറയാനാകും വിധം  എഴുതാനുള്ള പ്രേരണ തന്ന ബ്ലോഗ്.  ഹൃദയത്തിൽ ചേർത്തു വെയ്ക്കാവുന്ന കുറെയേറെ സൗഹൃദങ്ങൾ തന്ന ബ്ലോഗ്ഗ്. എന്തിനേറെ എന്നെ സമാന്തരൻ എന്നു വിളിപ്പിച്ച ബ്ലോഗ്
  സമയ പ്രശ്നങ്ങൾകൊണ്ട്  എഴുത്തുകൾകുറയുകയും പിന്നെയത് നിന്നുപോകുകയുമായിരുന്നു. എങ്കിലും എഴുതാനുള്ള താല്പര്യം നിലനിന്നു.  ഫേസ് ബുക്കിൽ എക്കൗണ്ട് ആയപ്പോൾ തീരെ ബ്ലോഗ്ഗിലേയ്ക്ക് പോകാതായി.  എങ്കിലും വല്ലപ്പോഴും കുറിപ്പുകളെഴുതാതിരുന്നില്ല. ശരി, ഇനി തുടർച്ചയായ ബ്ലോഗ് പോസ്റ്റുകൾ ചെയ്യാം എന്ന വീണ്ടുവിചാരത്തോടെ സമാന്തരനിൽ ചെന്നപ്പോഴാണ് ഗൂഗിൾ പണി തന്ന കാര്യം അറിയുന്നത്. ബ്ലോഗിലേയ്ക്ക് കടക്കാനാകാത്തവിധം ഞാൻ തടയപ്പെടുകയ്ആയിരുന്നു. ഗൂഗിൾ അല്ലാത്ത ഐഡി വഴി ബ്ലോഗുണ്ടാക്കിയതിനാണ് ഈ ശിക്ഷയത്രെ.  അനുഭവിക്കുക തന്നെ, വേറെ വഴിയില്ല.
      തോറ്റില്ല, ദേ തുടങ്ങി അതേപേരിൽ വേറൊന്ന്. പഴയതെല്ലാം തറവാട്ടിൽ തന്നെയുണ്ട്. ഗതകാല സ്മരണകൾ ശല്യം ചെയ്യുമ്പോൾ അങ്ങോട്ടൊന്നു പോയി വരും . പുരാവസ്തു കാഴ്ചകൾക്കായി നിങ്ങൾക്കും www.malgadidosth.devalokam.blogspot.com ൽ പോകാം. പുതിയത്  www.samantharan.blogspot.com ആണ്.  രണ്ടും സമാന്തരനായതുകൊണ്ട് സെർച്ചിനു പോയാൽ രണ്ടും വരും. ഇനി നിങ്ങൾ തീരുമാനിയ്ക്ക്..

2 comments:

  1. ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ പറയൂക
    ദേവലോകം സമാന്തരമായി കിടക്കുകയാണല്ലോ അല്ലേ

    ReplyDelete
  2. ആ "തീരുമാനിക്ക്" എന്ന വാക്കിലുണ്ട് ഒരു തൃശൂക്കാരൻ !
    സ്നേഹം.

    ReplyDelete